ഒരു പാസ്പോര്‍ട്ട് ഉണ്ടാക്കിയ പൊല്ലാപ്പ് ; കരിപ്പൂരില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരുമണിക്കൂറിലേറെ

കരിപ്പൂരില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരുമണിക്കൂറിലേറെ; കാരണം എന്താണെന്നോ?

കരിപ്പൂര്‍| AISWARYA| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:34 IST)
ഒരു പാസ്പോര്‍ട്ട് കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരു മണിക്കൂറിലേറെ. ഇന്നലെ രാവിലെയായിരുന്നു സംഭവം.11.10ന് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനമാണ് ഒരുമണിക്കൂറിലേറെ വൈകിയത്.

ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ട തലശേരി സ്വദേശിയായ യുവതിയുടെ പാസ്‌പോര്‍ട്ട് വിമാനത്തില്‍വെച്ച് കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. എമിഗ്രേഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയശേഷമാണ് പാസ്‌പോര്‍ട്ട് കാണാനില്ലെന്നറിയുന്നത്. യാത്രക്കാരെ പുറത്തിറക്കി വിമാനത്തിലും ലഗേജിലും പരിശോധന നടത്തി.

ഒരു മണിക്കൂറിലേറെ തിരഞ്ഞിട്ടും പാസ്‌പോര്‍ട്ട് കിട്ടിയില്ല. തുടര്‍ന്ന് യുവതിയെ പുറത്ത് നിര്‍ത്തി 12.15ന് വിമാനം ഷാര്‍ജയിലേക്ക് പുറപ്പെട്ടു. പിന്നീട് യുവതിയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും നടപടികളുടെ ഭാഗമായി വിമാനം ഷാര്‍ജയില്‍ എത്തുന്നതുവരെ യാത്രക്കാരിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നീട് എമിഗ്രേഷന്‍ റദ്ദാക്കി ഇവരെ നാട്ടിലേക്കയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :