മോഹന്‍ലാലിന്റെ വമ്പന്‍ പ്രഖ്യാപനം വരുന്നു,മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (09:03 IST)
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.

തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു.

മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒ.ട.ടി റിലീസ് സാധ്യതകള്‍ കുറവാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോ (Book my show)-യുടെ വരാനിരിക്കുന്ന മലയാളം സിനിമകളുടെ ലിസ്റ്റില്‍ മോണ്‍സ്റ്റര്‍ ചേര്‍ത്തിരിക്കുന്നു.നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസ് തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :