മോഹന്‍ലാലിനെ വരച്ച വരയില്‍ നിര്‍ത്താന്‍ വിവേക് ഒബ്‌റോയ്!

വ്യാഴം, 14 ജൂണ്‍ 2018 (15:45 IST)

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, കമ്പനി, രാം ഗോപാല്‍ വര്‍മ, ലൂസിഫര്‍, പൃഥ്വിരാജ്, Mohanlal, Vivek Oberoi, Company, Ram Gopal Varma, Lucifer, Prithviraj

മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒരുമിച്ച് അഭിനയിച്ച ‘കമ്പനി’ എന്ന സിനിമ ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ? രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ആ ബോളിവുഡ് അണ്ടര്‍‌വേള്‍ഡ് ത്രില്ലറില്‍ ഏറ്റവും തിളങ്ങിയത് വിവേക് ഒബ്‌റോയിയും മോഹന്‍ലാലും തന്നെയായിരുന്നു. കമ്പനിയിലെ പൊലീസ് കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ മോഹന്‍ലാലിനെ അന്ന് ദേശീയ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നു.
 
മോഹന്‍ലാലും വിവേക് ഒബ്‌റോയിയും വീണ്ടും ഒരുമിക്കുകയാണ്. ഇത്തവണ മോഹന്‍ലാലിന്‍റെ വില്ലനാകാനാണ് വിവേകിന്‍റെ വരവ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലാണ് വിവേക് ഒബ്‌റോയി വില്ലനാകുന്നത്.
 
മുരളി ഗോപി തിരക്കഥയെഴുതുന്ന ലൂസിഫറില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘തെളിവ് എവിടെ? ധൈര്യമുണ്ടെങ്കിൽ അത് പുറത്ത് വിട്’- ശ്രീ റെഡ്ഡിയെ വെല്ലുവിളിച്ച് വിശാൽ

തെലുങ്ക് സിനിമാമേഖലയിലെ വിവാദത്തിലാക്കിയായിരുന്നു നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ. ...

news

എല്ലാവരോടും സംസാരിച്ചു, മഞ്ജുവിനെ ഒഴിവാക്കി മീനാക്ഷി?!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പിതാവ് മാധവൻ വാര്യർ ...

news

പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക - ദ നണ്‍

ഹൊറർ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ച് ‘ദ നണ്‍’ ...

news

നസ്രിയ വരുന്നു, ‘കൂടെ’ മനോഹരമായ ഒരു സിനിമയും; ടീസര്‍ ഇതാ...

അഞ്ജലി മേനോന്‍ തിരിച്ചുവരികയാണ്. നസ്രിയ തിരിച്ചുവരികയാണ്. ‘കൂടെ’ എന്ന സിനിമയുടെ ഏറ്റവും ...

Widgets Magazine