മമ്മൂട്ടി കുടുംബനാഥന്‍, ഒരു കുടുംബത്തിലെ പ്രശ്നങ്ങളാണ് കഥ!

മമ്മൂട്ടി, സൌബിന്‍ ഷാഹിര്‍, ജയറാം, ദിലീപ്, മോഹന്‍ലാല്‍, Mammootty, Saubin Shahir, Jayaram, Dileep, Mohanlal
BIJU| Last Modified ബുധന്‍, 6 ജൂണ്‍ 2018 (16:48 IST)
മമ്മൂട്ടി എന്നും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ്. സാധാരണക്കാരുടെ കണ്ണീരും ചിരിയും ഒരുകാലത്ത് ഏറ്റവുമധികം അവതരിപ്പിച്ച നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീടെപ്പൊഴോ അത്തരം സിനിമകളില്‍ നിന്ന് ഇടവേളകളെടുത്ത മെഗാതാരം ഇപ്പോഴും ഇടയ്ക്കിടെ കുടുംബചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാറുണ്ട്.
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒരു കുടുംബനാഥന്‍റെ വേഷമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നതെന്നും അറിയുന്നു. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൌബിന്‍ ആദ്യം സംവിധാനം ചെയ്ത ‘പറവ’ മികച്ച കളക്ഷനും നിരൂപക പ്രശംസയും നേടിയിരുന്നു. മമ്മൂട്ടിച്ചിത്രത്തില്‍ നല്ല ഗാനങ്ങള്‍ ഉണ്ടാകുമെന്നും അറിയുന്നു.
ചിത്രത്തിന്‍റെ തിരക്കഥാരചന പുരോഗമിക്കുകയാണ്. മലയാളത്തിലെ ഒരു യുവതാരവും ഈ സിനിമയുടെ ഭാഗമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :