കെ ആര്‍ അനൂപ്|
Last Modified വെള്ളി, 4 ഫെബ്രുവരി 2022 (14:51 IST)
ലാല്‍ ജോസിന്റെ മ്യാവു ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് കഥാപാത്രങ്ങളായി വേഷം ഇട്ടത്.
ഫെബ്രുവരി 6ന് മനോരമ മാക്‌സില്‍ ചിത്രം പ്രീമിയര്‍ ചെയ്യും.
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു അത്.