ഞാന്‍ ഒന്നും അല്ല എന്ന ഒരു തോന്നല്‍ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു: അനുശ്രീ

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജനുവരി 2022 (14:43 IST)

ലാല്‍ജോസ് നല്‍കിയ ഒരു ഇന്റര്‍വ്യൂ വായിച്ചപ്പോള്‍ 2011-2012 കാലഘട്ടത്തിലെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയെന്ന് നടി അനുശ്രീ. സര്‍ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ താന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ തന്നെ ആയിരുന്നുവെന്ന് നടി. ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി, ഇതെഴുതുമ്പോള്‍ എത്ര വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ലെന്ന് താരം പറയുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ഒന്നും അറിയാത്ത താന്‍ ഡയമണ്ട് നെക്ലേസ് ചിത്രീകരണത്തിനായി ദുബായ് യിലേക്ക് പോയ അനുഭവവും അനുശ്രീ പങ്കുവെക്കുന്നു.

അനുശ്രീയുടെ വാക്കുകളിലേക്ക്

ലാല്‍ജോസ് സാര്‍ കൊടുത്ത interview ലെ ഈ വാക്കുകള്‍ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി...ഇതെഴുതുമ്പോള്‍ എത്ര വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല....സര്‍ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ തന്നെ ആയിരുന്നു...അതേ ഉണ്ടായിരുന്നുള്ളു അന്ന്...അന്നു മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍ക്കാരുടെ look&dress ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് surya tv യിലെ ഷോ coordinator വിനോദ് ചേട്ടനാണ്...ആദ്യദിവസങ്ങളില്‍ ഒരുപാട് ബുദ്ദിമുട്ടി...ഞാന്‍ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നല്‍ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു അന്നൊക്കെ... പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യില്‍ ഞാന്‍ വിജയിച്ചു...അന്ന് ഷോ യില്‍ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്...പിന്നീടുള്ള ദിവസങ്ങള്‍ ലാല്‍ജോസ് സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള കാത്തിരിപ്പ് ആയിരുന്നു...ഏകദേശം ഒരു വര്‍ഷം ആയിക്കാണും തുടങ്ങാന്‍...അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായ് യില്‍...എന്റെ കൂടെ വരാനായി അമ്മക്കും passport എടുത്തു...തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ഒന്നും അറിയാത്ത ഞാന്‍ ദുബായ് യിലേക്ക്... കൂടെ ഉള്ളത് എന്റെ അത്രയും പോലെ അറിയാത്ത എന്റെ പാവം അമ്മ ഒരു Moral Support ന്.....ഒടുവില്‍ ദുബായ് എത്തി...ഷൂട്ടിംഗ് ഒക്കെ ഒന്നു കണ്ടു പഠിക്കാന്‍ 2,3 ദിവസം മുന്നേ ലാല്‍ സര്‍ എന്നെ അവിടെ എത്തിച്ചിരുന്നു... അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോള്‍ വീണ്ടും ഞാന്‍ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു....ഒരു കമുകുംചേരികാരിക്ക് ആ തോന്നല്‍ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല...അന്ന് ലാല്‍ജോസ് സര്‍ തന്ന Motivation ല്‍ എന്റെ complex ഒക്കെ മാറ്റിനിര്‍ത്തി ഒടുവില്‍ ഞാന്‍ കലാമണ്ഡലം രാജശ്രീ ആയി...ഭര്‍ത്താവായ അരുണ്‍ നെ കാണാന്‍ Airport Escalator ല്‍ കയറുന്ന രാജശ്രീ...അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ shot.....അങ്ങനെ അന്ന് മുതല്‍ മനസിലുള്ള inhibition ഒക്കെ മാറ്റി അഭിനയിക്കാന്‍ തുടങ്ങി...ഒരു നടി ആകാന്‍ തുടങ്ങി...ദുബായ് schedule കഴിഞ്ഞു,നാട്ടിലെ schedule കഴിഞ്ഞു വീണ്ടും കമുകുചേരിയിലേക്ക്...ഒരുപാട് സന്തോഷത്തോടെ ആണ് വരവ്...ആള്ക്കാര് വരുന്നു, സപ്പോര്‍ട്ട് ചെയ്യുന്നു,അനുമോദിക്കുന്നു,പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകള്‍ പക്ഷെ ഇടക്ക് എപ്പഴൊക്കെയോ നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ attitude ല്‍ എന്തോ ഒരു മാറ്റം തോന്നിയിരുന്നു... ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാര്‍ത്തപ്പെട്ടിരുന്നു...ആ സമയത്തൊക്കെ അണ്ണന്‍ ഗള്‍ഫില്‍ ആയിരുന്നു...അച്ഛന്‍ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടില്‍ ഞങ്ങളെ പറ്റി പറയുന്ന കഥകള്‍ എല്ലാം എന്റെ cousins എന്നോട് പറയുന്നുണ്ടായിരുന്നു...എന്തോരം കഥകളാണ് ഞാന്‍ കേട്ടത്...ആ ദിവസങ്ങളില്‍ ഞാന്‍ കരഞ്ഞ കരച്ചില്‍ ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ പിന്നീട് കരഞ്ഞു കാണില്ല...കരച്ചില്‍ അടക്കാന്‍ വയ്യാതെ സഹിക്കാന്‍ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലില്‍ പോയിരുന്നു ഞാന്‍ ലാല്‍ജോസ് സര്‍ നെ വിളിച്ചു കരഞ്ഞിട്ടുണ്ട്....നീ അതൊന്നും mind ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാന്‍ പറ്റില്ല എന്നായിരുന്നു സര്‍ ന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡില്‍ കൂടി നടക്കുമ്പോള്‍ പണ്ട് കൂട്ടായിരുന്നവര്‍ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു....ഒരു media team എന്റെ വീട്ടില്‍ വന്നു interview എടുത്തപ്പോള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ അച്ഛന്‍ പൊട്ടികരഞ്ഞത് ഞാന്‍ ഇപോ ഓര്‍ക്കുന്നു..എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛന്‍ അന്ന് കരഞ്ഞു പോയത്..ഇതൊക്കെ ഞാന്‍ പറയുന്ന ഒരേ ഒരാള്‍ ലാല്‍ജോസ് സര്‍ ആയിരുന്നു..ഒരു പക്ഷെ എന്റെ call ചെല്ലുമ്പോഴൊക്കെ സര്‍ മനസില്‍ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്നം പറയാന്‍ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷെ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാര്‍ ph വെച്ചിട്ടില്ല...പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകല്‍ച്ച തോന്നാന്‍ തുടങ്ങി... എന്തിനും അമ്പലത്തിലേക്കും,അമ്പലം ground ലേക്കും ഓടിയിരുന്ന ഞാന്‍ എവിടെയും പോകാതെ ആയി.... എന്റെ നാടിനെ സംബന്ധിച്ച് എന്തേലും ഒക്കെ പഠിച്ചു,കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണില്‍ ഞാന്‍ ചെയ്ത തെറ്റ് But it had already become my passion....അതിനു ഒരു അവസരം വന്നപ്പോള്‍ ഞാന്‍ അതിലേക്കു ആയി അത്രേ ഉള്ളു...പക്ഷെ എന്റെ passion നു പിന്നാലെ ഞാന്‍ പോയ ആദ്യ വര്‍ഷങ്ങളില്‍ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ challenges നേരിടേണ്ടി വന്നു...ഞങ്ങള്‍ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടി യിലൂടെ നോക്കി പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാക്കുന്നതില്‍ ആയിരുന്നു എല്ലാവരുടെയും താല്പര്യം....പക്ഷെ പിന്നീട് ചെറിയ ചെറിയ character ചെയ്തു ഞാന്‍ ഉയരാന്‍ തുടങ്ങി അപ്പൊ നാട്ടുകാരുടെ attitudeഉം പതിയെ മാറാന്‍ തുടങ്ങി...പിന്നീട് നാട്ടില്‍ നടന്ന ഒരു പ്രോഗ്രാമില്‍ ഞാന്‍ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളര്‍ന്നു വരാന്‍ അവസരം കിട്ടുന്ന ഒരാളെ support ചെയ്തില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകള്‍ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്...ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ട്,താല്‍പര്യങ്ങള്‍ ഉണ്ട് അതിനു അവരെ അനുവദിക്കുക...ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക...വളര്‍ന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാന്‍ സഹായിക്കുക....അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നില്‍ ഉണ്ടായിരുന്നത് എന്റെ ലാല്‍ജോസ് സര്‍ തന്നെ ആയിരുന്നു...എന്റെ സന്തോഷങ്ങളും,സങ്കടങ്ങളും,മണ്ടതരങ്ങളും എല്ലാം സര്‍ നു അറിയാം.. ഇടക്ക് സര്‍ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങള്‍ മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്...പക്ഷേ എന്നും എന്റെ മനസില്‍ ആദ്യ ഗുരു ആയി സര്‍ ഉണ്ടാകും...എന്റെ ജീവിതത്തില്‍ ഞാനും,എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ലാല്‍ സര്‍ ആണ്..thanku so much sir for always being for me



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ ...

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍
മരണത്തിന് രണ്ട് ദിവസം മുമ്പ് മുതല്‍ ജിസ്‌മോളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ...

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച ...

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു
ആംബുലന്‍സിനായി കുടുംബം ഒന്നര മണിക്കൂര്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന ...

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി
ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് ...

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ...

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.