അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:25 IST)
ബാലതാരമായി അരങ്ങേറി തെന്നിത്യൻ സിനിമയിലെ പ്രിയ നായികയായി മാറിയ താരമാണ് നടി മീന.നിലവിൽ രജനികാന്തിന്റെയുടെ നായികയായി അണ്ണാത്തെ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് മീന. ഇപ്പോഴിതാ 36 വർഷം മുൻപത്തെ ഒരു ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് മീന.
കെ നട്രാജ് സംവിധാനം ചെയ്ത അൻപുള്ള രജനികാന്ത് എന്ന സിനിമയിലാണ് ചിത്രങ്ങളാണ്
മീന പങ്കുവെച്ചിരിക്കുന്നത്. രജനികാന്ത് അദ്ദേഹമായി തന്നെ വേഷമിട്ട ചിത്രത്തിൽ റോസി എന്ന ബാലകഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ചിത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും മീന പറയുന്നു.