ഹോട്ടൽ മുറിയിൽ വിളിച്ച് തുടർച്ചയായി ശല്യം ചെയ്തു, വഴങ്ങാതെ വന്നതോടെ മുറി അടുത്തേക്ക് മാറ്റി: മുകേഷിനെതിരായ മീടു ആരോപണം

Tess Thomas, Mukesh
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (11:22 IST)
Tess Thomas, Mukesh
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിനൊപ്പം തന്നെ പല പ്രമുഖരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ പല താരങ്ങള്‍ക്കെതിരെയും മുന്‍പ് വന്ന മീ ടു ആരോപണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്.


ഇതില്‍ തന്നെ നടനും മുന്‍ എംഎല്‍എയുമായിരുന്ന മുകേഷിനെതിരെയും സമാനമായ ആരോപണങ്ങള്‍ വന്നിരുന്നു. നിലവില്‍ ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് 2018ല്‍ ടെസ് തോമസ് പുറത്തുവിട്ടത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സില്‍ ടെസ് തോമസ് കുറിച്ചിരുന്നു.

വഴങ്ങാതെ അവസരങ്ങള്‍ കിട്ടില്ലെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത് സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്നെന്ന് ഭാഗ്യലക്ഷ്മിhttps://malayalam.webdunia.com/article/film-gossip-in-malayalam/bhagya-lekshmi-on-hema-committee-report-news-124082200019_1.html


ഇതില്‍ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായിരുന്ന ഡെറിക് ഒബ്രയാന്‍ ആയിരുന്നുവെന്നും ടെസ് തോമസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആ ടീമിലെ ഏക വനിതാ അംഗം ഞാനായിരുന്നു. ഒരു രാത്രി തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടതായി വന്നു. പിന്നീട് റൂം മാറ്റിയപ്പോള്‍ എന്താനാണ് റൂം മാറ്റിയതെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിക്കേണ്ടതായി വന്നു. മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതെന്ന മറുപടിയാണ് ലഭിച്ചത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ച നടന്മാരില്‍ ഒരാള്‍ മുകേഷാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഹേമ കമ്മിറ്റിയുമായി താന്‍ 4 മണിക്കൂറോളം സംസാരിച്ചെന്നും മുകേഷ് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കണമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :