കട്ടി മീശ, സ്റ്റൈലന്‍ നടപ്പ്; മരണ മാസായി മമ്മൂട്ടി ഹംഗറിയില്‍, ഏജന്റില്‍ പട്ടാളക്കാരന്റെ വേഷം, വാങ്ങുന്നത് കോടികള്‍

രേണുക വേണു| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (09:04 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടി ഹംഗറിയിലെത്തിയത് 'ഏജന്റ്' എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിന്. ചിത്രത്തില്‍ ശക്തമായ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നത്.

ഏജന്റ് എന്ന ചിത്രത്തിന്റെ അഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഹംഗറിയില്‍ നടക്കുക. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീനും ആദ്യ ഷെഡ്യുളും ആകും ഇവിടെ ചിത്രീകരിക്കുക.
അഖില്‍ അക്കിനേനിയാണ് ഏജന്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും അക്കിനേനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് എകെ എന്റര്‍ടൈന്‍മെന്റ്സും സുരേന്ദര്‍ 2 സിനിമയും ചേര്‍ന്നാണ്. ഏജന്റിന്റെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ നവംബര്‍ അഞ്ചിനു ജോയിന്‍ ചെയ്യും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :