കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (15:04 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ചെയ്യും എന്നാണ് കേള്‍ക്കുന്നത്. അതും മലയാളത്തില്‍ അല്ല ഹിന്ദിയില്‍ ആണത്രേ.
ആനന്ദ് എഴുതിയ മലയാള നോവല്‍ ഗോവര്‍ധന്റെ യാത്രകള്‍ സിനിമയാകും എന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
മമ്മൂട്ടി ഒടുവിലായി പൂര്‍ത്തിയാക്കിയത് പുഴു ആയിരുന്നു. സിബിഐ 5 അടുത്ത മാസം തുടങ്ങും എന്നാണ് വിവരം. സിനിമയിലെ ഛായാഗ്രഹകനെയും കലാസംവിധായകന്നെയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.അഖില്‍ ജോര്‍ജ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സിറിള്‍ കുരുവിളയാണ് കലാസംവിധാനം. സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ മമ്മൂട്ടി ചിത്രത്തിലുണ്ടാകും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.