കെ ആർ അനൂപ്|
Last Modified ശനി, 22 ഓഗസ്റ്റ് 2020 (20:28 IST)
ആസിഫലിയുടെ വരാനിരിക്കുന്ന
ചിത്രമാണ് ‘മഹേഷും മാരുതിയും’. സച്ചി-സേതു കൂട്ടുകെട്ടിലെ സേതു കുട്ടനാടൻ ബ്ലോഗിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ഓഗസ്റ്റ് 25ന് രാവിലെ 10 ന് പുറത്തിറക്കും.
മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷു
മാരുതി 800 കാറും പിന്നെ ഒരു പെൺകുട്ടിയും ചേർന്ന ട്രയാങ്കിൾ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സേതു പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവൻറെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും അതിനു ശേഷം അവൻറെ ജീവിതം എങ്ങനെ മാറുന്നുവെന്നുമാണ് സിനിമ പറയുന്നത്.
ആസിഫ് അലിക്ക് ധാരാളം പ്രൊജക്ടുകളാണ് മുന്നിലുള്ളത്. രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും', ജിബു ജേക്കബിനൊപ്പം ‘എല്ലാം ശരിയാകും', അതുപോലെതന്നെ മൃദുൽ നായർക്കൊപ്പവും എം പദ്മകുമാറിനൊപ്പവും ഓരോ സിനിമകൾ കൂടി അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ട്. ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞൽദോ ആണ് ആസിഫിന്റേതായി റിലീസ് ചെയ്യാനിരുന്ന ചിത്രം.