മധുരമീ 'മധുരം' സിനിമ:രഘുനാഥ് പലേരി

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (12:46 IST)

മധുരം സിനിമയെ പ്രശംസിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ രഘുനാഥ് പലേരി.തിളക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ നൂലുപോലെ വട്ടത്തില്‍ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്‌നേഹ മധുരം എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്. നന്ദി പറഞ്ഞ് മധുരം സംവിധായകന്‍ അഹമ്മദ് കബീറും.

രഘുനാഥ് പലേരിയുടെ വാക്കുകളിലേക്ക്

'കാശ് വരും പോകും.പിന്നെ ഒരൊറ്റപ്പോക്ക് പോകും.
പിന്നെ വരുകേല.'

ഊളിയിട്ടു പറക്കുന്ന പരല്‍ മീനുകളുടെ പടപടേന്നുള്ള വെട്ടിക്കല്‍ പോലെയാണ് നര്‍മ്മവും സ്‌നേഹവും വന്നു വീഴുക. കാച്ച് ചെയ്യാന്‍ പറ്റിയാല്‍ പറ്റി. ഇല്ലങ്കില്‍ നഷ്ടമാണ്. നര്‍മ്മം പാഴാക്കുന്നത് സഹിക്കാന്‍ പറ്റില്ല. ജീവിതം പഴായി പോയാല്‍ പിന്നേം സഹിക്കാം.

മധുരമീ 'മധുരം' സിനിമ. തിളക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ നൂലുപോലെ വട്ടത്തില്‍ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്‌നേഹ മധുരം .
കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :