മരക്കാറില്‍ കാണാത്ത രംഗം, സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗത്തില്‍ മോഹന്‍ലാലും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (13:00 IST)

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഒരു രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവര്‍ ഉള്‍പ്പെടുന്ന രംഗമാണ് വീഡിയോയില്‍ കാണാനാകുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റേയും നൃത്ത രംഗത്തിന്റെ മേക്കിംഗ് ആണ് വിഡിയോയിലുള്ളത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മരക്കാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :