കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (10:33 IST)
നരവീണ താടിയും മുടിയും നീട്ടി വളര്‍ത്തി ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി അലക്‌സാണ്ടര്‍ വരുന്നു. കുറുപ്പിന്റെ രണ്ടാം ഭാഗം. ആദ്യഭാഗത്തില്‍ കുറുപ്പ് മരിച്ചെന്ന് വിശ്വാസത്തിലുള്ള പോലീസുകാരുടെ മുന്നിലേക്ക് അലക്‌സാണ്ടര്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെ അവസാനം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് സംവിധായകന്‍ ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡില്‍ അവതരിപ്പിച്ചത്.
ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കുറുപ്പ് ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അതേസമയം ചിത്രം ഇന്നു മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ കാണാനാകും. ഒരേസമയം തിയറ്ററിലും ഒടിടിയിലും കുറുപ്പ് പ്രദര്‍ശനം തുടരുന്നു.