കുറിപ്പിന്റെ 25 ദിവസങ്ങള്‍, ഇനി 100 കോടിയിലേക്ക് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:51 IST)

മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു കുറുപ്പ്. ദിവസങ്ങള്‍ കൊണ്ടുതന്നെ 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.ലോകമെമ്പാടുമുള്ള തിയറ്ററില്‍ 35000 ഷോ കടന്നുവെന്ന പോസ്റ്റര്‍ ദുല്‍ഖര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ 75 കോടി ക്ലബ്ബിലും വൈകാതെ കുറുപ്പ് എത്തി.

കുറിപ്പിന്റെ 25 ദിവസങ്ങള്‍ ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍.കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണ്.

കുറുപ്പ് സിനിമ അവസാനിക്കുന്നില്ല. സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. രണ്ടാം ഭാഗത്തിനുളള സൂചനകള്‍ നല്‍കിക്കൊണ്ട് തന്നെയാണ് കുറുപ്പ് അവസാനിച്ചതും.അടുത്തിടെ നടന്ന ഒരു ഫാന്‍ ചാറ്റില്‍ സംവിധായകന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :