കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 ജൂണ്‍ 2020 (16:37 IST)
ഗർഭിണിയായ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം
രൂക്ഷമാകുകയാണ്. വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ്
പ്രതിഷേധവുമായി എത്തിയത്. ആന എന്ന ഒരു വാക്ക് മലയാളികൾക്ക് എന്തായിരുന്നുവെന്ന് പറഞ്ഞു തരുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
‘നമ്മൾ പഠിച്ച, എഴുതിയ, ആദ്യ വാക്കുകളിൽ ഒന്ന്. കാണുമ്പോഴെല്ലാം അതിശയത്തോടെയും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കി നിന്ന ഒന്ന്. ഐശ്വര്യത്തിൻറെയും ഗംഭീരത്തിൻറെയും പ്രതീകമായി കാണുന്ന ഒന്ന്. വിശ്വസ്തതയുടെയും സഹനത്തിന്റെയും നേർകാഴ്ചയായ ഒന്ന്. ആന’ -
കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കില്‍ കുറിച്ചു.