എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട് ; അത് വായിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം, പരിഹാസങ്ങള്‍ എന്നെ ബാധിക്കാറില്ല- മോഹന്‍ലാൽ

റ്റും നടക്കുന്ന കാര്യങ്ങളില്‍ എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട് എന്ന് ഞാന്‍ കരുതുന്നു, അത് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കാണ്’. മോഹന്‍ലാല്‍

കൊച്ചി, മോഹന്‍ലാല്‍, ബ്ലോഗ്, സിനിമ kochi, mohanlal, blog, cinema
കൊച്ചി| സജിത്ത്| Last Updated: ചൊവ്വ, 10 മെയ് 2016 (14:54 IST)
‘ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട് എന്ന് ഞാന്‍ കരുതുന്നു, അത് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കാണ്’. മോഹന്‍ലാല്‍ പറയുന്നു. താന്‍ വര്‍ഷങ്ങളായി ബ്ലോഗ് എഴുതുന്നുണ്ട്. കാലിക പ്രസക്തമായ വിഷയങ്ങളെ കുറിച്ച് എഴുതിയപ്പോഴൊന്നും ആരും തന്നെ പിന്തുണച്ചിട്ടില്ല. അടുത്തിടെ മോഹൻലാൽ എഴുതിയ ബ്ലോഗ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ ആദ്യ പ്രതികരണമായിട്ടായിരുന്നു മോഹന്‍ ലാലിന്റെ ഈ വാക്കുകള്‍.

നടന്‍ ആണെന്ന് കരുതി ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും പറയരുത് എന്നുണ്ടോ? പ്രസക്തമായ നിരവധി വിഷങ്ങളെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അതിനെയൊന്നും ആരും പിന്തുണച്ചില്ല. ഉദാഹരണത്തിന് തെരുവുനായ പ്രശ്‌നം തന്നെ എടുക്കാം. ദിവസവും രാവിലെ സൈക്കിള്‍ സവാരി നടത്തുന്നയാളാണ് ഞാന്‍. ഇപ്പോഴും തെരുവുനായ്ക്കളെ എനിക്ക് ഭയമാണ്. പട്ടികളുടെ ആക്രമണത്തെ ചെറുക്കാന്‍ പ്രാപ്തിയില്ലാത്ത കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ഭയം. എന്തിനെ കുറിച്ച് എഴുതണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു.അത് വായിക്കണോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ലാല്‍ കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യത്തിലാവും ചിലപ്പോള്‍ വിമര്‍ശിക്കപ്പെടുക. അപ്പോഴൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കെ ചെന്ന് എത്തുകയേ ഉള്ളൂ. എന്നാല്‍ ചില അവസരങ്ങളില്‍ പ്രതിപ്രവര്‍ത്തനം പോലെ ചില പ്രതികരണങ്ങള്‍ ആവശ്യമായി വരുകയും ചെയ്യും. പ്രതികരണം അര്‍ഹിക്കുന്നവരാണോ വിമര്‍ശകര്‍ എന്നതാണ് പ്രധാനം. ആരെക്കുറിച്ചും എന്ത് തരത്തിലുള്ള കഥകളും എളുപ്പത്തില്‍ പ്രചരിപ്പിക്കാവുന്ന ഇടമാണ് സാമൂഹമാധ്യമങ്ങള്‍. അതിനായി ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ചിലവഴിക്കുന്ന സമയം ചിന്തിക്കാന്‍ പോലുമാകാത്തതാണ്.

ആരെയെങ്കിലും പ്രകോപിപ്പിക്കാനോ അവരെ നശിപ്പിക്കാനോ വേണ്ടി ഫോട്ടോഷോപ്പ് വഴി ചിലര്‍ ചിത്രങ്ങള്‍ കൃത്രിമമായി നിർമിക്കുന്നു. സമയം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആളുകള്‍ അത് ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന അഭിപ്രായമാ‍ണ് എനിക്കുള്ളത്. കാലം ചെല്ലുമ്പോള്‍ ഇത്തരം കാര്യങ്ങളോടൊക്കെ പ്രതികരിക്കാനുള്ള താല്‍പര്യം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. നിരവധി ആളുകള്‍ എന്നെപ്പറ്റി അനാവശ്യമായ കാര്യങ്ങള്‍ എഴുതുന്നുണ്ട് , ചില ആളുകള്‍ കേസ് കൊടുക്കുന്നു, ചിലർ എന്നെ ട്രോൾ ചെയ്യുന്നു. ഇതൊക്കെ എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ മാത്രം. ഇത് എല്ലാ സെലിബ്രിറ്റികളും അനുഭവിക്കുന്ന കാര്യമാണ്. മോഹന്‍ലാല്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലാല്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :