അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:09 IST)
ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുള്ള പശ്ചാത്തലത്തിലാണ് നടനെ ആവശ്യമെങ്കില്‍ വീണ്ടും വിളിക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.
മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നടി പ്രയാഗ മാര്‍ട്ടിന്‍ നല്‍കിയ മൊഴി തൃപ്തികരമാണെന്ന നിലപാടിലാണ് പോലീസ്. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് അവിടെ പോയതെന്നും ലഹരിപാര്‍ട്ടി അവിടെ നടക്കുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രയാഗ പറഞ്ഞത്. വ്യാഴാഴ്ചയാണ് ഇരുവരില്‍ നിന്നും പോലീസ് മൊഴിയെടുത്തത്. നടന്‍ കൂടിയായ സാബുമോനാണ് പ്രയാഗയ്ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നത്.