കീര്‍ത്തി സുരേഷ് ബോളിവുഡില്‍, ആദ്യചിത്രത്തില്‍ നായകന്‍ അജയ് ദേവ്‌ഗണ്‍ !

Keerthy Suresh, Ajay Devgn, Maidaan, കീര്‍ത്തി സുരേഷ്, അജയ് ദേവ്‌ഗണ്‍, മൈതാന്‍
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (16:02 IST)
തെന്നിന്ത്യ കീഴടക്കിയ മലയാളതാരം കീര്‍ത്തി സുരേഷ് ഇനി ബോളിവുഡിലേക്ക്. കീര്‍ത്തിയുടെ ആദ്യ ഹിന്ദിച്ചിത്രം ‘മൈതാന്‍’ ചിത്രീകരണം ആരംഭിച്ചു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍.

ബദായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്‌ദുള്‍ റഹീമിന്‍റെ ജീവിതമാണ് മൈതാന്‍ എന്ന ചിത്രത്തിനായി സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആധുനിക ഫുട്ബോളിന്‍റെ രൂപകര്‍ത്താവ് എന്ന നിലയിലാണ് സയ്യിദ് അബ്‌ദുള്‍ റഹീം ഓര്‍മ്മിക്കപ്പെടുന്നത്. 1956ലെ മെല്‍‌ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോളിനെ സെമി ഫൈനലിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു.

1956-62 കാലഘട്ടമാണ് മൈതാന്‍ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം കീര്‍ത്തി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് മൈതാന്‍. കാര്‍ത്തിക് സുബ്ബുരാജ് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ത്രില്ലറിലും കീര്‍ത്തിയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :