രേണുക വേണു|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (15:42 IST)
നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍. അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറിയെന്ന് കമല്‍ പറഞ്ഞു. കൊല്ലത്ത് ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കമല്‍ താരത്തെ വിമര്‍ശിച്ചത്.
' ഒരു സഹപ്രവര്‍ത്തകനുണ്ട്. നിങ്ങളുടെ നാട്ടുകാരനായ ഈ കൊല്ലംകാരനായ ഒരു വലിയ നടന്‍ പറഞ്ഞത് എന്താണ്? അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം. സത്യത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് പറഞ്ഞ മനുഷ്യനെ പോലെ അശ്ലീലമായി ലജ്ജിക്കേണ്ട ഒരു കാലാകാരനായി എന്റെ സുഹൃത്ത് മാറിയതില്‍ നമുക്ക് ലജ്ജയുണ്ട്. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തെ നയിക്കുന്ന ഒരു സവര്‍ണ ബോധമുണ്ട്. അദ്ദേഹത്തിന്റെ മാതാവിനേയും പിതാവിനേയും പോലും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് ഈ അപര മതവിദ്വേഷവും അപരജാതി വിദ്വേഷവും അത്രമാത്രം ആയി കഴിഞ്ഞു. സംഘപരിവാറിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഇതാണ് പ്രശ്‌നം,' കമല്‍ പറഞ്ഞു.