Leo Netflix Trailer: ലിയോ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് 5 ഭാഷകളില്‍, ഇന്ത്യയിലെ പ്രദര്‍ശന തീയതി ഇതാ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (11:13 IST)
കാത്തിരിപ്പിനൊടുവില്‍ ലിയോ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 24ന് ഇന്ത്യയിലും ആഗോളതലത്തില്‍ നവംബര്‍ 28-നും ലിയോ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി സിനിമയ്ക്ക് റിലീസ് ഉണ്ട്.
ഒടിടി അവകാശങ്ങള്‍ വിറ്റുപോയ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുക ലഭിച്ചു.ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. നവംബര്‍ 16 ശേഷം ഡിജിറ്റല്‍ റിലീസ് ഉണ്ടാകുമെന്ന് ആയിരുന്നു ലഭിച്ച വിവരം.അനൌദ്യോകികമായി നവംബര്‍ 17 എന്ന തീയതിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്തായാലും ഔദ്യോഗികമായി ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.

വിജയ് നായകനായി എത്തിയ ലിയോ ഒക്ടോബര്‍ 19 ന് റിലീസ് ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ തമിഴ് ഗ്രോസറായി മാറി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :