സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജിനെ ഫോണില്‍ വിളിച്ച് പാട്ടുപാടി സുരേഷ് ഗോപി, കുറിപ്പ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (09:56 IST)
സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജിനെ ഫോണില്‍ വിളിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കാവിലെ പ്രമോ സോങ് ശ്രദ്ധ നേടുകയാണ്. തനിക്കായി അദ്ദേഹം നാലുവരി പാടിത്തരുകയും ചെയ്തുവെന്ന് രഞ്ജിന്‍ പറയുന്നു.2019 കോടീശ്വരന്‍ വേദിയില്‍വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്കായിരുന്നു, ഗായകന്‍ സന്തോഷിന് കാവിലില്‍ പാടാനായത്.
'അതിരാവിലെ തന്നെ സുരേഷ് സറിന്റെ ഫോണ്‍ കാളിലൂടെ എഴുന്നേല്‍ക്കാനായി. പാട്ടിനേക്കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിച്ചു എനിക്ക് നാലുവരി പാടിത്തരുകയും ചെയ്തു. സന്തോഷിന്റെ ജീവിതത്തില്‍ നന്മയുടെ തണല്‍ പകര്‍ന്ന മനസ്സുകളുടെ കൂട്ടത്തില്‍ എന്നെയും കൂട്ടിയതിനു നന്ദി'- രഞ്ജിന്‍ രാജ് കുറിച്ചു.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം രഞ്ജിന്‍ രാജ് നല്‍കി.സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാവല്‍ നവംബര്‍ 25ന് റിലീസ് ചെയ്യും.