അന്യമത വിദ്വേഷവും തീവ്ര ദേശീയവാദവും ഫോര്‍മുലയാക്കി ഗദര്‍ 2 അഞ്ഞൂറ് കോടിയിലേക്ക്, പഠാന്റെ റെക്കോര്‍ഡും തകര്‍ത്തേക്കും

അഭിറാം മനോഹർ| Last Updated: വ്യാഴം, 24 ഓഗസ്റ്റ് 2023 (19:25 IST)
ബോക്‌സോഫീസില്‍ വിറ്റഴിക്കുന്ന സിനിമകള്‍ ഹിറ്റാകുന്നത് പുതിയ പ്രവണതയല്ല. എന്നാല്‍ ദേശീയതയേയും അപരമത വിദ്വേഷത്തെയും തീവ്രദേശീയതെയും എല്ലാം വേര്‍തിരിക്കുന്നത് വളരെ നേര്‍ത്ത ഒരു നൂലാണ്. ഒരു വ്യക്തി തന്റെ രാജ്യത്തിന്റെ നേട്ടങ്ങളുടെ പേരില്‍ സ്വത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നത് ദേശീയതയായി കാണാമെങ്കില്‍ മറ്റ് രാജ്യക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് എതിര്‍ സ്വരങ്ങളെല്ലാം തന്നെ രാജ്യത്തിനെതിരാണ് അന്യമതസ്ഥര്‍ ശത്രുക്കളായി കണക്കാക്കേണ്ടവരാണ് എന്ന് പറയുന്നത് തീവ്രദേശീയബോധത്തെയും അന്യമത വിദ്വേഷത്തെയും വിറ്റ് കാശാക്കലാണ്.

2001ല്‍ തീവ്രദേശീയത എന്ന വികാരത്തെ ഊറ്റിയെടുത്തുകൊണ്ട് അന്നത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ബോളിവുഡ് സിനിമയായിരുന്നു ഗദര്‍. 1947ലെ ഇന്ത്യ പാക് വിഭജനത്തിന്റെ സമയത്ത് പാകിസ്ഥാന്‍കാരിയായ ഭാര്യ സക്കീനയെ തേടി പാകിസ്ഥാനിലേക്കെത്തുന്ന താര സിംഗിന്റെ കഥയായിരുന്നു ഗദര്‍ പറഞ്ഞത്. ദേശഭക്തി, മുസ്ലീം വില്ലന്മാരായ പാകിസ്ഥാനികളെ ഒറ്റയ്ക്ക് കൊല്ലുന്ന മാച്ചോ നായകനുമെല്ലാമായി ചിത്രം കഥ പറഞ്ഞപ്പോള്‍ ലഗാന്‍, കഭി ഖുശി കഭി ഖം എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കികൊണ്ട് ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്.

തീവ്ര ദേശീയത കാണിക്കുന്ന സിനിമ, ആന്റി മുസ്ലീം സിനിമ എന്നിങ്ങനെ 2 തരത്തില്‍ അന്ന് ആ സിനിമ വ്യാഖ്യാനിക്കപ്പെട്ടു. ഗദര്‍ 2വിലേക്ക് വരുമ്പോള്‍ 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധവും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിയുമെല്ലാം ബാക്ക്‌ഡ്രോപ്പില്‍ വെച്ചുകൊണ്ടാണ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. ഓവര്‍ ദ ടോപ്പ് ആക്ഷന്‍ രംഗങ്ങളും, മുസ്ലീം വില്ലന്മാരെ കൊന്നൊടുക്കുന്ന നായകനും തീവ്രദേശീയതയും തന്നെയാണ് ഗദര്‍ 2വിലും സംവിധായകന്‍ പരീക്ഷിച്ചിരിക്കുന്നത്. ഏറെക്കാലമായി സിനിമാലോകത്ത് സജീവമല്ലാതിരുന്ന സണ്ണി ഡിയോളിന് സിനിമ ഹിറ്റ് സമ്മാനിക്കുന്നത് പഴയ അതേ ഫോര്‍മുലകളുടെ ആവര്‍ത്തനം കൊണ്ടാണ്. ബോക്‌സോഫീസില്‍ ഇതുവരെ 411 കോടി സ്വന്തമാക്കിയ സിനിമ 500 കോടി ക്ലബിലെത്തുമെന്നാണ് സിനിമ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

ഗദര്‍ 2001ല്‍ സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തിലെ നായികയായ അമീഷ പട്ടേല്‍ തന്നെയാണ് സിനിമയിലെ നായിക. 80 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ ഷാറൂഖ് സിനിമയായ പഠാന് ശേഷം ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമാണ്. 540 കോടിയോളം രൂപയാണ് പഠാന്‍ ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയത്. 411 കോടി കടന്ന് കുതിക്കുന്ന ചിത്രം പഠാന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയേറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4%  സര്‍ക്കാര്‍ സബ്‌സിഡി
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ PMAY-U 2.0 അവതരിപ്പിച്ചത്. ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോക്ടര്‍ ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?
ഇന്ത്യയില്‍ പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒന്നില്‍ കൂടുതല്‍ ബാങ്ക് ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ...