കൊച്ചി|
jibin|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (16:41 IST)
ഒരു കാലത്ത് അയലത്തെ പയ്യനെന്ന ഇമേജോടെ മലയാള സിനിമയിലും മലയാള മനസിലും കുടിയിരുന്ന ജയറാമിനെ കാലം അവിടെ നിന്ന് കുടിയിറക്കിയതോടെ നഷ്ട്മായ ആ ഇമേജ് തിരിച്ചു പിടിക്കാന്‍ ജയറാം ഒടുവില്‍ മമ്മൂട്ടിയാകുന്നു. നവാഗതനായ ബെന്നി കെ ജോസഫ് സംവിധാനം ചെയ്യുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയിലാണ് ജയറാം മമ്മൂട്ടിയെന്ന പേരിലെത്തുന്നത്.
സന്തോഷം ആവോളമുള്ള മൊഞ്ചുള്ള വീട്ടിലെ മമ്മൂട്ടിയാകുകയാണ് ജയറാം. പേര് പോലെതന്നെ കുടുംബ സദസുകളുടെ മനസ്സ് ഒപ്പിയെടുക്കുന്ന വേഷമാണ് മൈലാഞ്ചി മൊഞ്ചുള്ള വീടില്‍ ജയറാമിന്റെ. ഒരു വലിയ മുസ്ളീം കുടുംബത്തിലെ കഥയാണ് ചിത്രത്തിലൂടെ ബെന്നി കെ ജോസഫ് വരച്ചു കാട്ടുന്നത്. ഒരു ഫാമിലി കോമഡി എന്റര്‍ന്റര്‍ടെയ്‌നര്‍ കൂടിയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ചിത്രത്തില്‍ ജയറാമിന്റെ നായികയാകുന്നത് പ്രിയാമണിയാണ്.
ചിത്രത്തില്‍ ആസിഫലി, മധു, ബാബുരാജ്, സായികുമാർ എന്നീ പ്രധാന താരങ്ങളെ കൂടാതെ അന്‍പതോളം വരുന്ന താരങ്ങളും മൈലാഞ്ചി മൊഞ്ചുള്ള വീടിന് മൊഞ്ച് കൂട്ടാനെത്തും. ഉദയകൃഷ്ണ-സിബി കെ തോമസ് ടീമാണ് തിരക്കഥ ഒരുക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന സിനിമയുടെ തിരക്കിലാണ് ജയറാം.