വീണ്ടുമൊരു അനശ്വരപ്രണയവുമായി ടൈറ്റാനിക്ക് ! ട്രെയിലര്‍ കാണാം
ടൈറ്റാനിക് വീണ്ടും വരുന്നു...!
AISWARYA|
Last Updated:
തിങ്കള്‍, 20 നവംബര്‍ 2017 (10:51 IST)
അനശ്വര പ്രണയത്തിന്റെ കഥയായിരുന്നു ടൈറ്റാനിക്ക്. ചിതത്തിലെ ജാക്കിയും റോസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തമായിട്ടായിരുന്നു സിനിമ മിനിസ്ക്രീനിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ചിത്രം വീണ്ടും മിനിസ്ക്രീനിലെത്തുന്നുവെന്നതാണ്.
ടൈറ്റാനിക്ക് പുറത്തിറക്കിയതിന്റെ ഇരുപതാം വര്‍ഷത്തോടനുബന്ധിച്ചാണ് സിനിമ വീണ്ടും വരാന്‍ പോവുന്നത്.അതിനിടയിലാണ് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. കഥ ,തിരക്കഥ, സംവിധാനം,സഹനിര്‍മാണം എന്നിങ്ങനെ ജെയിംസ് കാമറൂണിന്റെ ടൈറ്റാനികിന് വേണ്ടിയുള്ള കഷ്ടപാട് നൂറ് ശതമാനം ഫലം കണ്ടിരിക്കുന്നു. അതാണ് ലോകത്തിലെ തന്നെ മികച്ച സിനിമയായി ടൈറ്റാനിക്ക് മാറിയതിന് പിന്നിലെ കാരണം.