കട്ടപ്പനയിലെ ഹൃതിക് റോഷന്‍ വികടകുമാരനാകുന്നു !

വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും വീണ്ടും ഒന്നിക്കുന്നു !

AISWARYA| Last Updated: തിങ്കള്‍, 20 നവം‌ബര്‍ 2017 (10:31 IST)
‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ ആരാകരുടെ മനസില്‍ ഇടംപിടിച്ച താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ‘വികട കുമാരന്‍’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ്.

ബോബന്‍ സാമുവല്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘വികട കുമാരന്‍. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഡിസംബര്‍ മൂന്നു മുതല്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ വൈ വി രാജേഷാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.

റോമന്‍സ് എന്ന് ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ വൈ.വി രാജേഷ് വീണ്ടും ബോബന്‍ സാമുവലായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട് . സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :