കൊവിഡ് 19: ഗെയിം ഓഫ് ത്രോൺസ് നടനും ഇദ്രിസ് എൽബയ്‌ക്കും വൈറസ് ബാധ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (11:11 IST)
ഗെയിം ഓഫ് ത്രോൺസ് സീരീസിലെ നടനായ ക്രിസ്റ്റഫർ ഹിവ്‌ജുവിനും പ്രശസ്‌ത ഹോളിവുഡ് നടനും നിർമാതാവുമായ ഇദ്രിസ് എൽബയ്ക്കും സ്ഥിരീകരിച്ചു. രണ്ടുപേരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ഇപ്പോൾ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നുമായിരുന്നു ഗെയിം ഓഫ് ത്രോൺസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും വൈറസ് വ്യാപനം തടയുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കണമെന്നും താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ഇതിന് പിന്നാലെയാണ് ഇദ്രിസ് എൽബയും തനിക്ക് കൊവിഡ് ബാധയുള്ളതായി വെളിപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :