അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (17:19 IST)
ദിവസങ്ങൾക്ക് മുൻപാണ് നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിൻ്റെയും വിവാഹമോചന വാർത്ത പുറത്ത് വന്നത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും രണ്ടുപേരും വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ലഭിക്കുന്നത് കഴിഞ്ഞയാഴ്ചയാണ്.
അടുത്തിടെയാണ് വിവാഹമോചന നടപടികൾ പൂർത്തിയായതെന്നും ഇപ്പോഴും തങ്ങൾ സുഹൃത്തുക്കളാണെന്നും സുജിത് വാസുദേവാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. വിവാഹമോചനത്തെ പറ്റിയും വ്യക്തിജീവിതത്തെ പറ്റിയും ഇപ്പോൾ മഞ്ജുപിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 40 വയസ്സിന് ശേഷമാണ് നമ്മുടെ ജീവിതം തുടങ്ങുന്നത്. ബന്ധങ്ങൾ നഷ്ടപ്പെടുന്നത് എനിക്ക് പേടിയാണ്. അതിനാൽ തന്നെ ബന്ധങ്ങൾ തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. അമ്മ,മകൾ,ചങ്കുപറിച്ച് തരുന്ന ചില സുഹൃത്തുക്കൾ എന്നിവരാണ് എൻ്റെ സപ്പോർട്ട് സിസ്റ്റം.
വിഷമം വന്നാലും സന്തോഷം വന്നാലും എപ്പോഴും അമം ഒപ്പം ഉണ്ടാകാറുണ്ട്. ഞാനും അമ്മയും തമ്മിൽ ഭയങ്കര വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഉണ്ടാകാറില്ല. നമ്മുടെ മാതാപിതാക്കൾക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്വത്ത് മനസമാധാനമാണ്. മഞ്ജുപിള്ള പറയുന്നു.