90 കോടി കടന്ന് 'വാരിസ്' പ്രീ-റിലീസ് ബിസിനസ് ,പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ജനുവരി 2023 (14:51 IST)
വിജയ്യുടെ 'വാരിസ്' ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്.
ചിത്രം ജനുവരി 11ന് തിയേറ്ററുകളില്‍ എത്തും. 'വാരിസ്' പ്രീ-റിലീസ് ബിസിനസ് ഇന്ത്യയില്‍ 90 കോടി കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടില്‍ നിന്ന് 72 കോടിയും കര്‍ണാടകയില്‍ 7.5 കോടിയുമാണ് ചിത്രത്തിന്റെ പ്രീ-റിലീസ് ടിക്കറ്റ് വില്‍പ്പന. ചിത്രത്തിന് കേരളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചതോടെ ടിക്കറ്റ് വില്‍പ്പന 6.5 കോടിയായി.ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല.


ചിത്രത്തിന്റെ തിയേറ്റര്‍ റൈറ്റ്‌സ് തമിഴില്‍ 142 കോടി രൂപയ്ക്കും തെലുങ്കില്‍ 18 കോടി രൂപയ്ക്കും വിറ്റു. ചിത്രത്തിന്റെ 12,500-ലധികം ടിക്കറ്റുകള്‍ ഇതിനകം യുകെയില്‍ വിറ്റുകഴിഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :