'വാരിസ്' നിര്‍മ്മാതാക്കളുടെ അടുത്ത സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകന്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (12:55 IST)
2022 നടന്‍ ശിവ കാര്‍ത്തികേയനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ 'വാരിസ്' നിര്‍മ്മാതാക്കള്‍ നടനുമായി ഒരു സിനിമ ചെയ്യാന്‍ ഉള്ള ആലോചനയിലാണ്.

പ്രൊഡക്ഷന്‍ ഹൗസ് തമിഴില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്. അവരുടെ അടുത്ത തമിഴ് ചിത്രത്തില്‍ ശിവകാര്‍ത്തികേയനെ നായകനാക്കാനാണ് തീരുമാനം. ഹരീഷ് കല്യാണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്യുന്ന മാവീരന്റെ ചിത്രീകരണത്തിലാണ് ശിവകാര്‍ത്തികേയന്‍.ആക്ഷന്‍ ത്രില്ലറില്‍ കാര്‍ട്ടൂണ്‍ ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :