കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (15:15 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റോബര്‍ട്ട്, ഡോണി, സേവ്യര്‍ തുടങ്ങിയ 3 സുഹൃത്തുക്കളുടെ കഥ പറയുന്ന 'ആര്‍ഡിഎക്‌സ്' എന്ന സിനിമയ്ക്ക് തുടക്കമായി.ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു സ്വിച്ചോണ്‍ കര്‍മ്മം നടന്നത്.ഷെന്‍ നിഗം,ആന്റിണി വര്‍ഗീസ്, നീരജ് മാധവ്,ലാല്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 25ന് തന്നെ തുടങ്ങും. 90 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ട് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം.