കെ ആര് അനൂപ്|
Last Modified വ്യാഴം, 2 സെപ്റ്റംബര്‍ 2021 (17:02 IST)
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി നൈല ഉഷ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും ശേഷം ആദ്യമായാണ് ഒരു മലയാള നടിക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്.
'ഈ അത്ഭുതകരമായ രാജ്യത്ത് നിന്ന് ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനിക്കുന്നു.'-
നൈല ഉഷ കുറിച്ചു
കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
മലയാള സിനിമയിലെ മറ്റ് യുവതാരങ്ങളും വൈകാതെ തന്നെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.