മമ്മൂട്ടിച്ചിത്രം പരോള്‍ ഉടന്‍, ജയിലറായി മെഗാസ്റ്റാര്‍; ആദ്യലുക്ക് സൂപ്പര്‍ഹിറ്റ്!

ശനി, 13 ജനുവരി 2018 (21:11 IST)

Mammootty, Iniya, Miya, Parole, Sarath Sandith, siddiq, Suraj, മമ്മൂട്ടി, ഇനിയ, മിയ, പരോള്‍, ശരത് സന്ദിത്, സിദ്ദിക്ക്, സുരാജ്

മമ്മൂട്ടിയുടെ പുതിയ സിനിമ ‘പരോള്‍’ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. വളരെ കര്‍ക്കശക്കാരനായ ഒരു ജയിലറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതിനെ സാക്‍ഷ്യപ്പെടുത്തുന്നതാണ് പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്ക്.
 
പരോള്‍ എന്ന ടൈറ്റില്‍ എഴുതിയിരിക്കുന്നതിലുമുണ്ട് പ്രത്യേകത. ജയിലഴികള്‍ക്കുള്ളില്‍ നിന്ന് പേര് പുറത്തേക്ക് വരുന്ന രീതിയിലാണ് ടൈറ്റില്‍. കൊടികളുയര്‍ത്തി ഒരു സംഘം പ്രക്ഷോഭകാരികള്‍ ഓടിവരുന്ന ഒരു ദൃശ്യവും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്. അതില്‍ മുന്‍‌നിരയില്‍ ഓടിവരുന്നയാള്‍ സോഹന്‍ സീനുലാലാണ്.
 
ഈ സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. സഹോദരിയായെത്തുന്നു. ബാഹുബലിയില്‍ കാലകേയ രാജാവിനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകറാണ് പരോളിലെ വില്ലന്‍.
 
സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 
 
ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍ ഒരു ത്രില്ലര്‍ മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. ആന്‍റണി ഡിക്രൂസ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ സെഞ്ച്വറി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 
 
എസ് ലോകനാഥന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്‍‌വയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രിയദര്‍ശന് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ സന്തോഷമേയുള്ളൂ!

മൂന്നേ മൂന്നു സിനിമകള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് ...

news

മോഹന്‍ലാല്‍ മാത്രമല്ല, മഞ്ജു വാര്യരും പുതിയ ലുക്കില്‍ !

മോഹന്‍ലാലിന്‍റെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് അനുഷ്ക ഷെട്ടി വരെ രംഗത്തുവന്ന ...

news

'അവനറിയാതെ അവന്റെ ഫേസ്ബുക്കിൽ കയറി എന്നെക്കുറിച്ച് നന്നായി പുകഴ്ത്തി ഒരു പോസ്റ്റിട്ടു' - ജയസൂര്യ പറയുന്നു

സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല ...

news

അഭിനയം പൂര്‍ണമാകണമെങ്കില്‍ അവരോടൊപ്പം അഭിനയിക്കണം; ആ ഭാഗ്യം എനിക്കിതുവരെ കിട്ടിയില്ല - നമിത പ്രമോദ്

മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പവും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നമിത ...

Widgets Magazine