മമ്മൂട്ടിക്ക് ശേഷം ഫഹദ് ഫാസിലും വില്ലനാകുന്നു!

Mammootty, Fahadh Faasil, Kumbalangi nights, Shane Nigam, Shyam Pushkaran, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുമ്പളങ്ങി നൈറ്റ്സ്, ഷെയ്ന്‍ നിഗം, ശ്യാം പുഷ്കരന്‍
BIJU| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (16:53 IST)
‘അങ്കിള്‍’ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്ന റിപ്പോര്‍ട്ടുകള്‍ മമ്മൂട്ടി ആരാധകര്‍ക്ക് പകര്‍ന്നുകൊടുത്ത ആവേശം ചെറുതല്ല. അങ്കിള്‍ ഈ മാസം 27ന് റിലീസാണ്. അതേസമയം തന്നെ മറ്റൊരു വാര്‍ത്ത വരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലും വില്ലനാകുന്നു.
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വില്ലനാകുന്നത്. ചിത്രത്തിലെ നായകനാകുന്നത് ഷെയ്ന്‍ നിഗമാണ്. നവാഗതനായ മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിക് അബുവിന്‍റെയും ദിലീഷ് പോത്തന്‍റെയുമൊക്കെ സംവിധാന സഹായി ആയിരുന്നു മധു സി നാരായണന്‍.

ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേര്‍ന്നാണ്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ഫഹദ് ഫാസില്‍ ഉടന്‍ തന്നെ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ ഡെപ്ത് ഊഹിക്കാമല്ലോ.
C/O സൈറാബാനു, ഈട, പറവ തുടങ്ങിയ സിനിമകളിലൂടെ ഒന്നാന്തരം നടനാണെന്ന് തെളിയിച്ച ഷെയ്ന്‍ നിഗം കുമ്പളങ്ങി നൈറ്റ്സിലൂടെ മറ്റൊരു വലിയ ഹിറ്റ് തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :