അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (16:26 IST)
ഇന്ത്യന്‍ സിനിമാലോകത്ത് സിനിമാക്കാര്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഫഹദ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണ 2025 ആദ്യ പകുതിയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പക്ഷേ ഇതുവരെ വന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലിയാകും സിനിമ നിര്‍മിക്കുക. തൃപ്തി ദിമ്രിയാകും സിനിമയില്‍ ഫഹദിന്റ നായികയാവുക.