Esha Deol: 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇഷാ ഡിയോൾ

Esha Deol Divorce
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (14:54 IST)
Divorce
പതിനൊന്ന് വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ബോളിവുഡ് നടിയായ ഇഷാ ഡിയോള്‍. വ്യവസായിയായ ഭരത് താക്താനിയുമായി 2012ലായിരുന്നു താരത്തിന്റെ വിവാഹം. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കി. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

വിവാഹബന്ധത്തില്‍ 2 മക്കളാണ് ഇഷയ്ക്കും ഭരതിനുമുള്ളത്. രാധ്യ, മിരായ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. കോയി മേരെ ദില്‍സേ പൂഛേ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഇഷ ഡിയോള്‍ 2004ല്‍ പുറത്തിറങ്ങിയ ധൂം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നിലവില്‍ വെബ് സീരീസുകളിലൂടെ അഭിനയരംഗത്ത് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :