കെ ആര്‍ അനൂപ്|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (15:59 IST)
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ മരണവാര്‍ത്ത മലയാള സിനിമ ലോകത്തെയും ഞെട്ടിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അദ്ദേഹത്തിന് 46 വയസായിരുന്നു. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.
'ഏറ്റവും കരുണയുള്ളവനും ഊഷ്മളവുമായ അഭിനേതാവ്/ജെന്റില്‍മാന്‍. നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് പുനീത് സാറിന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.