കന്നഡയിലെ എന്റെ ആദ്യ നായകന്‍,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോ-സ്റ്റാറുകളില്‍ ഒരാള്‍,പുനീത് രാജ്കുമാറിനെ ഓര്‍ത്ത് നടി ഭാവന

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 29 ഒക്‌ടോബര്‍ 2021 (15:49 IST)

സിനിമയ്ക്ക് അപ്പുറം ഭാവനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പുനീത് രാജ് കുമാര്‍. എപ്പോഴും ചിരിച്ചു കൊണ്ട് തന്റെ അടുത്തു വരാറുള്ള അപ്പുവിനെ ഓര്‍ക്കുകയാണ് നടി.

'അപ്പു.....ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്! കന്നഡയിലെ എന്റെ ആദ്യ നായകന്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോസ്റ്ററുകളില്‍ ഒരാള്‍.. 3 സിനിമകള്‍ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനില്‍ക്കും! നിങ്ങളെ ആഴത്തില്‍ മിസ്സ് ചെയ്യും
നേരത്തെ പോയി !'- ഭാവന കുറച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :