കുറച്ചു പേരെ അങ്ങനെയുള്ളൂ, ഇഷ്ട കോമഡി താരം യോഗി ബാബുവെന്ന് ദുല്‍ഖര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (17:30 IST)
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നടനോട് ഇഷ്ട കോമഡി താരം ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ,യോ?ഗി ബാബുവെന്നാണ് മറ്റൊന്നും ആലോചിക്കാതെ ദുല്‍ഖര്‍ പറഞ്ഞത്.

കളങ്കമില്ലാത്ത മനുഷ്യനാണ് യോഗി ബാബുവെന്നും ഇടയ്ക്ക് തന്നോട് സുഖവിവരങ്ങള്‍ തിരക്കിക്കൊണ്ട് മെസ്സേജ് അയക്കാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.താന്‍ ചെയ്യുന്നതിന്റെ ഒരു പങ്ക് മറ്റുള്ളവരിലേക്കും എത്തിക്കും. വളരെ കുറച്ചുപേരേ അങ്ങനെയുള്ളൂ. സന്തോഷവാനായ ഒരാളാണ്. അഭിനയത്തിന്റെ ഇടവേളയില്‍ ക്രിക്കറ്റ് കളിക്കാനും പോകും. ചെയ്യുന്നതെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നാണ് ദുല്‍ഖര്‍ യോഗി ബാബുവിനെ കുറിച്ച് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :