'മനപ്പൂര്‍വ്വം ഇടവേള എടുത്തതാണ്'; മലയാള സിനിമയില്‍ നിന്നും മാറി നിന്നതിനെക്കുറിച്ച് സനുഷ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:55 IST)
മലയാള സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം ഇടവേള എടുത്തതാണെന്ന് നടി സനുഷ. എന്നാല്‍ ഇപ്പോള്‍ മൂന്ന് മലയാള സിനിമകള്‍ പൂര്‍ത്തിയാക്കിയെന്നും നടി പറയുന്നു. മലയാളത്തെ വളരെയധികം മിസ്സ് ചെയ്ത സമയം കൂടിയായിരുന്നു കഴിഞ്ഞുപോയതെന്നും പറഞ്ഞു. ഇടവേള എടുത്തതിന് പിന്നിലെ കാരണവും നടി തുറന്നു പറയുകയാണ്.

തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങി മറ്റു ഭാഷകളില്‍ എല്ലാം സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മനപ്പൂര്‍വ്വം ഇടവേള എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്ന് തോന്നിയെന്നും ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞു.

സനുഷ എന്ന നടിയെ മലയാള സിനിമയില്‍ കണ്ടിട്ട് ആറു വര്‍ഷം കഴിഞ്ഞു.'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്തു പാര്‍ത്തായ'എന്ന സിനിമയില്‍ ആയിരുന്നു നടിയെ ഒടുവിലായി കണ്ടത്. 2019ല്‍ റിലീസായ നാനിയുടെ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മലയാളം സിനിമകളില്‍ സനുഷയെ കണ്ടില്ല. തെലുങ്ക് ചിത്രത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം സനുഷ ഫിലിം ക്യാമറയ്ക്ക് മുന്നില്‍നിന്ന് മാറിനിന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :