കെ ആര്‍ അനൂപ്|
Last Modified ശനി, 29 ഓഗസ്റ്റ് 2020 (16:42 IST)
ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, വീണ്ടും ഒന്നിക്കുന്നു. ഫഹദ് നായകനായെത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. ശ്യാം പുഷ്കരന്റെ തിരക്കഥ. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി ഇടുന്നത്.
'മഹേഷിൻറെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'കുമ്പളങ്ങി നൈറ്റ്സ്' എനിക്ക് ചിത്രങ്ങൾക്കായി മൂവരും മുമ്പ് ഒന്നിച്ചിട്ടുണ്ട്.
‘തങ്കം’ എന്നു പേരു നൽകിയിട്ടുള്ള
മറ്റൊരു ചിത്രത്തിലും ഇവർ മൂന്നുപേരും ഒന്നിക്കേണ്ടതായിരുന്നു. കേരളത്തിന് പുറത്ത് ചിത്രീകരിക്കേണ്ടതിനാൽ സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചിരിക്കുകയാണ്. സാഹിദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ്, ജോജു ജോർജ്,
ദിലീഷ് പോത്തൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത്. ‘തങ്കം’ ഒരു ക്രൈം ത്രില്ലറായിരുന്നു.