ദിലീപിന്റെ 'ബാന്ദ്ര' റിലീസ് ദിവസം നേട്ടം കൊയ്‌തോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (15:06 IST)
ദിലീപിന്റെ പുതിയ ചിത്രമായ ബാന്ദ്ര കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ബോക്‌സ് ഓഫീസില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് അത് ഗുണകരമായോ എന്നത് അറിയണമെങ്കില്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാകണം.ബാന്ദ്ര റിലീസിന് ഒരു കോടി രൂപയ്ക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് ഡോട് കോം പുറത്തുവിട്ട കണക്കുകള്‍.

സിനിമയുടെ റിലീസ് ദിവസത്തെ തിയറ്റര്‍ ഒക്യുപെന്‍സി 26.60% ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മോണിംഗ് ഷോ : 23.77%, ആഫ്റ്റര്‍നൂണ്‍ ഷോ: 18.64%,ഈവനിംഗ് ഷോകള്‍: 23.29%,നൈറ്റ് ഷോകള്‍: 40.70%.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :