7 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്,ബാന്ദ്രയിലെ വീഡിയോ സോംഗ് തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (09:18 IST)
ദിലീപിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നു. തമന്ന നായികയായി എത്തുന്ന ചിത്രത്തിലെ 'രക്ക രക്ക' എന്ന വീഡിയോ സോംഗ് ആണ് ശ്രദ്ധ നേടുന്നത്. ദിലീപിനൊപ്പം തമന്നയും ഗാനരംഗത്ത് കാണാനാകുന്നു.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സാം സി എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.ശങ്കര്‍ മഹാദേവനും നക്ഷത്ര സന്തോഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്.

മാസ്സ് ആക്ഷന്‍ രംഗങ്ങളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രത്യേകത.ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും മലയാളത്തില്‍ നിന്ന് സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :