അമ്മയും ഒരു മനുഷ്യനാണ്, നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ, മീനെക്കുറിച്ച് മകള്‍ നൈനിക
കെ ആര് അനൂപ്|
Last Modified ശനി, 22 ഏപ്രില്‍ 2023 (14:59 IST)
നടി മീന സിനിമയില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ ആഘോഷ പരിപാടി അടുത്തിടെയായിരുന്നു നടന്നത്. നടന് രജനികാന്ത് ഉള്‍പ്പെടെയുള്ള താരനിര മീനയെ ആരംഭിക്കാനായി വേദിയിലെത്തിയിരുന്നു. ഇതേ ചടങ്ങിനിടെ മീനയുടെ മകള്‍ നൈനിക വിദ്യാസാഗര്‍ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് എല്ലാവരുടെയും കണ്ണുകള്‍ നനയിച്ചത്.
മീന പോലും അറിയാതെ ഡാന്‍സ് മാസ്റ്റര്‍ കലാ മാസ്റ്ററുടെ സഹായത്തോടെയാണ് നൈനിക അമ്മയെക്കുറിച്ച് പറയുന്ന വീഡിയോ തയ്യാറാക്കിയത്.നടിക്കെതിരെ പ്രചരിക്കാറുള്ള വ്യാജ വാര്‍ത്തകള്‍ എത്രത്തോളം ആ കുഞ്ഞുമനസ്സിനെ വേദനിപ്പിച്ചെന്നത് വ്യക്തമാക്കുന്നതാണ് നൈനികയുടെ വാക്കുകള്‍.
നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി ?വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ എന്നാണ് നൈനിക ചോദിക്കുന്നത്.