മോഹന്‍ലാല്‍ ചിത്രത്തിനായി തമിഴിലും ഹിന്ദിയിലും പിടിവലി, അജിത്തിനും ആമിര്‍ഖാനും സാധ്യത!

മോഹന്‍ലാലാകാന്‍ ആമിര്‍ഖാനും അജിത്തും? !

Oppam, Mohanlal, Ajith, Aamirkhan, Priyadarshan, Jayaram, ഒപ്പം, മോഹന്‍ലാല്‍, അജിത്, ആമിര്‍ഖാന്‍, പ്രിയദര്‍ശന്‍, ജയറാം
Last Updated: വ്യാഴം, 30 ജൂണ്‍ 2016 (19:01 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ‘ഒപ്പം’ സെപ്റ്റംബര്‍ എട്ടിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം റിലീസാകുന്നതിന് മുമ്പേ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് ആവകാശത്തിനായി മത്സരം അരംഭിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലറിന്‍റെ റീമേക്ക് അവകാശത്തിനായി ഒട്ടേറെ നിര്‍മ്മാണ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയില്‍ ഒപ്പം റീമേക്ക് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം.

തമിഴകത്ത് അജിത്, ഹിന്ദിയില്‍ ആമിര്‍ ഖാന്‍ തുടങ്ങിയവരൊക്കെ ഒപ്പം റീമേക്കുകളിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രിയദര്‍ശനും ആമിര്‍ ഖാനും ഒരുമിക്കുന്ന ആദ്യ ഹിന്ദിച്ചിത്രം കൂടിയായിരിക്കും ഈ റീമേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഒപ്പം’ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഫോര്‍ ഫ്രെയിംസിലാണ് സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നത്.

അന്ധനായ ജയരാമന്‍ എന്ന ലിഫ്റ്റ് ഓപ്പറേറ്ററായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാളുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുന്നു. ആ കൊലപാതകി ആരാണെന്ന് ജയരാമന്‍ കണ്ടെത്തിയില്ലെങ്കില്‍ ആ കൊല ചെയ്തത് ജയരാമനാണെന്ന് എല്ലാവരും സംശയിക്കും. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ട ബാധ്യത ജയരാമന്‍റേതുകൂടിയായിത്തീരുന്നു. എന്നാല്‍ ജയരാമന്‍ അന്വേഷിക്കുന്ന വ്യക്തി അയാള്‍ക്കൊപ്പം തന്നെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!

വിമലാരാമനും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. സമുദ്രക്കനിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :