കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (12:32 IST)
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി
ഭാവന വീണ്ടും മലയാളസിനിമയിലേക്ക്. നടിയുടെ തിരിച്ചുവരവ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ.
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍ ആണ് നായകന്‍.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.വിവേക് ഭരതന്‍ തിരക്കഥയില്‍ പങ്കാളിയാകുകയും സംഭാഷണം എഴുതുകയും ചെയ്തു.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.