വലിയ പ്രതീക്ഷകളോടെ എത്തി തിയറ്ററില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍; നിരാശപ്പെടുത്തി ഈ സിനിമയിലെ കഥാപാത്രങ്ങളും !

രേണുക വേണു| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (09:16 IST)

മോളിവുഡിന്റെ ബോക്സ്ഓഫീസ് കിങ് ആണ് മോഹന്‍ലാല്‍. മലയാളത്തില്‍ നൂറ് കോടി, അമ്പത് കോടി ക്ലബുകളിലെല്ലാം ആദ്യം കയറി താരമാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. എന്നാല്‍, മോഹന്‍ലാലിന്റെ കരിയറിലും നിരാശപ്പെടുത്തിയ ചില സിനിമകളുണ്ട്. വലിയ പ്രതീക്ഷകളോടെ എത്തി പ്രേക്ഷകരെ പൂര്‍ണമായി നിരാശപ്പെടുത്തിയ അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

1. കാസനോവ

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രം. വമ്പന്‍ മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത കാസനോവ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലുള്ള തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ കാമുകവേഷം ആരാധകരെ ഞെട്ടിക്കുമെന്നാണ് റിലീസിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വരെ ഉറപ്പ് നല്‍കിയത്. എന്നാല്‍, 2012 ജനുവരി 26 ന് പുറത്തിറങ്ങിയ കാസനോവ ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. സാമ്പത്തികമായി വലിയ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവച്ചത്.

2. ലേഡീസ് ആന്റ് ജെന്റില്‍മാന്‍

തൊട്ടതെല്ലാം പൊന്നാക്കിയ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച സിനിമയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍. സിദ്ധിഖ് ലാലിലെ സിദ്ധിഖിന്റെ സംവിധാനം. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍ എന്നിങ്ങനെ നാല് നായികമാര്‍. 2013 ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കാത്തിരിക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞു. ക്ലൈമാക്സ് രംഗങ്ങളില്‍ അടക്കം ഫാന്‍സ് ഷോയ്ക്ക് പ്രേക്ഷകര്‍ കൂവിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

3. കാണ്ഡഹാര്‍

താര രാജാക്കന്‍മാരായ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച സിനിമയാണ് കാണ്ഡഹാര്‍. 1999 ലെ വിമാന റാഞ്ചല്‍ പ്രമേയം സിനിമയാക്കിയത് മേജര്‍ രവിയാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടും 2010 ല്‍ പുറത്തിറങ്ങിയ കാണ്ഡഹാര്‍ ബോക്സ്ഓഫീസില്‍ വമ്പന്‍ പരാജയമായി.

4. ലോക്പാല്‍

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയാണ് ലോക്പാല്‍. 2013 ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു. പ്രമേയംകൊണ്ടും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.

5. ഗീതാഞ്ജലി

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വാനോളമാണ്. എന്നാല്‍, 2013 ല്‍ റിലീസ് ചെയ്ത ഗീതാഞ്ജലി തിയറ്ററുകളില്‍ അമ്പേ പരാജയമായി. മണിചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രമായാണ് ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍, അതുകൊണ്ടും സിനിമയ്ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...