നടന്റെ മകളെന്ന കാര്യം ആദ്യം അറിഞ്ഞില്ല,മാട്രിമോണി വഴിയുള്ള പരിചയം, നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഏപ്രില്‍ 2024 (10:31 IST)
ഇക്കഴിഞ്ഞ ദിവസമാണ് നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. രോഹിത് നായരാണ് വരന്‍. ബൈജുവിന്റെ മൂത്തമകളായ ഐശ്വര്യയുടെ വിവാഹം തിരുവനന്തപുരത്ത് വെച്ചായിരുന്നു നടന്നത്. അദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഐശ്വര്യ തന്നെ പറഞ്ഞു.
പ്രണയ വിവാഹമല്ല ഇതൊന്നും മാട്രിമോണി സൈറ്റ് വഴിയുള്ള പരിചയമാണ് വിവാഹത്തില്‍ എത്തിച്ചത്. സ്വഭാവം നോക്കിയാണ് തന്റെ ജീവിതം പങ്കാളിയെ തെരഞ്ഞെടുത്തതെന്നും ഏത് നാട്ടുകാരനാണ് എന്ന കാര്യം പരിഗണിച്ചില്ലെന്നും ഐശ്വര്യ പറയുന്നു. തുടക്കത്തില്‍ ഐശ്വര്യയുടെ സൗന്ദര്യം കണ്ട് ഇഷ്ടമായെന്നും സ്വഭാവം കൂടി അറിഞ്ഞപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത്തും പറയുന്നു.നടന്റെ മകളെന്ന കാര്യം പിന്നീടാണ് മനസിലാക്കിയത് പിന്നീടാണെന്ന് രോഹിത്ത്
പറഞ്ഞു.
ചെന്നൈയിലാണ് രോഹിത്ത്
ജോലി ചെയ്യുന്നത്. എഞ്ചിനീയറാണ് അദ്ദേഹം. മാതാപിതാക്കള്‍ പത്തനംതിട്ട സ്വദേശികളാണ്. ജനിച്ചുവളര്‍ന്നത് പഞ്ചാബിലാണ്. മലയാളം കേട്ടാല്‍ തനിക്ക് നന്നായി മനസ്സിലാക്കുമെന്ന് രോഹിത്ത് പറയുന്നു.

രണ്ടു മാസത്തെ പരിചയമേയുള്ളൂവെന്നും അച്ഛന്‍ പൊതുവേ എതിര്‍പ്പ് പറയാറില്ലെന്നും മലയാളം അറിയാത്ത ആളായത് കൊണ്ട് ബുദ്ധിമുട്ടാവില്ലേയെന്ന് അച്ഛന്‍ ചോദിച്ചത് മാത്രമേയുള്ളൂ എന്നും ഐശ്വര്യ പറഞ്ഞു. മാസങ്ങള്‍ നീണ്ട തിരക്കിനു ശേഷം രണ്ടാഴ്ച റസ്റ്റ് എടുക്കണം ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ജോലിക്ക് കേറണം എന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഐശ്വര്യ പറഞ്ഞു.

തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ച് നടന്ന വിവാഹത്തില്‍ സിനിമ മേഖലയില്‍ നിന്ന് പ്രിയദര്‍ശന്‍, ഷാജി കൈലാസ്, നടിമാരായ ആനി, മേനക, സോനാ നായര്‍, കാലടി ഓമന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :