പോലീസ് ഓഫീസറായി ഭാവന, കേസ് ഓഫ് കൊണ്ടാന ഒടിടിയില്‍

Case of kontana
അഭിറാം മനോഹർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (19:25 IST)
Case of kontana
ഭാവന നായികയായെത്തുന്ന കന്നഡ സിനിമയായ ഒടിടിയിലെത്തി. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയായാണ് ഭാവന വേഷമിടുന്നത്. ദേവി പ്രസാദ് ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ വിജയ് രാഘവേന്ദ്രയാണ് നായകന്‍. ഖുഷി രവി,രംഗയാന രഘു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഭാവനയുടെ പന്ത്രണ്ടാമത് കന്നഡ സിനിമയാണ് കേസ് ഓഫ് കൊണ്ടാന. ആമസോണ്‍ പ്രൈമിലാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണിയാണ് നടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ മലയാളം സിനിമ. ടൊവിനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികകര്‍ തിലകമാണ് ഭാവയുടെ റിലീസിനൊരുങ്ങുന്ന പുതിയ മലയാള സിനിമ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :