അയ്യപ്പനും കോശിയും തെലുങ്കു റിമേക്ക്; പവൻ കല്യാണും വിജയ് സേതുപതിയും നേർക്കുനേർ !

കെ ആർ അനൂപ്| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (23:32 IST)
സൂപ്പർഹിറ്റ് ചലച്ചിത്രം അയ്യപ്പനും കോശിയും മറ്റു ഭാഷകളിൽ റീമേക്ക് അവകാശം സ്വന്തമാക്കിയതോടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ഇതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ അവതരിപ്പിക്കുക. അതേസമയം കോശി കുര്യനായി വിജയ് സേതുപതി എത്തുമെന്നും വാർത്തകളുണ്ട്. പവൻ കല്യാണിൻറെ ജന്മദിനമായ സെപ്റ്റംബർ രണ്ടിന്
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയുന്നു. വെങ്കി അത്ലുരിയാണ് സംവിധാനം. ഹാരിക ഹസ്സിൻ ആണ് നിർമാണം.

അതേസമയം ചിത്രം ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്യുന്നുണ്ട്. ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം ഹിന്ദി ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നിർമ്മാതാവ് കതിരേശൻ വാങ്ങിയിരുന്നു. തമിഴ്പതിപ്പിൽ നായകന്മാരിൽ ഒരാളായി ശശികുമാർ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :